Share this Article
News Malayalam 24x7
കുളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി ഇടിമിന്നലേറ്റ് മരിച്ചു
വെബ് ടീം
posted on 10-04-2026
1 min read
SAIF

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്.കോട്ടയം സി എം എസ് കോളേജില്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആണ്. വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. വീട്ടിന് വെളിയില്‍ കുളിച്ച് കൊണ്ടിരിക്കെയാണ് മുഹമ്മദ് സെയ്ഫിന് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരി ക്യൂന്‍സ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: റെയ്ഹാനത്ത്. ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കം നടത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories