Share this Article
News Malayalam 24x7
ഫുട്പാത്തിൽ സ്കൂട്ടർ കയറ്റാൻ ശ്രമം; വാഹനം തടഞ്ഞു റോഡിലേക്ക് ഇറക്കിവിട്ട് വയോധിക; വൈറലായി പ്രഭാവതിയമ്മ; വിഡിയോ
വെബ് ടീം
2 hours 39 Minutes Ago
1 min read
parvathiyamma

കോഴിക്കോട് : എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ വീട്ടമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറൽ. ബുധനാഴ്ച കോഴിക്കോട് എരഞ്ഞിപ്പാലത്താണ് പ്രായമായ വനിത വാഹനം തടഞ്ഞു നിർത്തി ഫുട്പാത്തിൽ നിന്ന് റോഡിൽ ഇറക്കി വിട്ടത്.ഇവർ തടസം പറഞ്ഞിട്ടും, സ്കൂട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിച്ചയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിന്ന് കാൽ കൊണ്ടും മറ്റും തടസ്സം സൃഷ്ടിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഫുട്പാത്തിൽ നിന്ന് പുറത്തിറക്കുന്നത്.

റോഡിൽ തിരക്കു കൂടുമ്പോൾ ഈ ഭാഗത്ത് ചിലർ ഇരുചക്രവാഹനങ്ങൾ ഫുട്പാത്തിലൂടെ ഓടിച്ചു പോകുന്നത് പതിവാണ്.‘ഇത് താൻടാ മാസ്’, ‘ഈ അമ്മയ്ക്കൊരു ബിഗ് സല്യൂട്ട്’, നിയമലംഘനം തടയുന്ന ഈ അമ്മ പുലി തന്നെ’, ‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെൻ യുവത്വവും...’ എന്നു തുടങ്ങിയ കമന്റുകളുമായാണ് പലരും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. അതേ സമയം വീഡിയോ വൈറൽ ആയതോടെ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയമ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ്. താൻ ഇതിലെ പോകുമ്പോഴെല്ലാം ഫുട്പാത്തിലൂടെ വാഹനം കയറ്റുന്നവർക്കെതിരെ പ്രതികരിക്കാറുണ്ടെന്നും പ്രഭാവതിയമ്മ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories