Share this Article
News Malayalam 24x7
വിസിയ്ക്ക് തിരിച്ചടി; കേരള സർവകലാശാല യൂണിയന് തുടരാം; കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി
വെബ് ടീം
posted on 12-02-2026
1 min read
hc

കൊച്ചി: കേരള സർവ്വകലാശാല യൂണിയൻ നടപടികൾ മരവിപ്പിച്ച വിസി മോഹനൻ കുന്നുമ്മലിന്  തിരിച്ചടി.സർവ്വകലാശാല യൂണിയന് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി.സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും ​ഹൈക്കോടതി അനുമതി നൽകി. വിസിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്സിറ്റിൽ അരങ്ങേറിയത്.കലോത്സവം ഉൾപ്പെടെ നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇതിനിടയിലായിരുന്നു യൂണിയൻ അസാധുവാക്കാനായി കാലാവധി കഴിയും മുന്നെ യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചിരിക്കുകയായിരുന്നു വിസി. ഇതിനെതിരെ സർവകലാശാല യൂണിയൻ ഹൈക്കോടതിയിൽ സമർപ്പിച്ച് ഹർജിയിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories