188 പരാതികള്‍ പി എസ് സി പരീക്ഷ ക്രമക്കേടുമായി ലഭിച്ചു എന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും നിക്ഷ്പക്ഷമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറവുന്നില്ല എന്ന് ബിജെപി പാര്‍ലമെന്റെറി നേതാവ് ബി ബി ഗോപകുമാര്‍. മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫ് , യുഡിഎഫ് സര്‍ക്കാരുകള്‍ പിഎസ്സിയിലെ ക്രമക്കേടുകള്‍ മറച്ച് വക്കുവാനാണ് ശ്രമിക്കുന്നത്. പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയപ്പോഴണ് അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. പിഎസ് സി പരീക്ഷ ക്രമക്കേടുകളിലും നിയമനങ്ങളിലും ഗവര്‍ണറുടെ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് നിയുക്ത ഗവര്‍ണറോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.