Share this Article
News Malayalam 24x7
ശബരിമല തിരക്ക് നിയന്ത്രണം; V. N. വാസവന്‍ വിളിച്ച അവലോകന യോഗം ഇന്ന്
Minister V.N. Vasavan Chairs Review Meeting Today Amidst High Court Criticism

ശബരിമല മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ക്രമീകരണങ്ങളും സൗകര്യങ്ങളും വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ വിളിച്ചുചേർത്ത അവലോകന യോഗം ഇന്ന് പമ്പയിൽ ചേരും. ഹൈക്കോടതിയുടെ രൂക്ഷവിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ യോഗം ചേരുന്നത് എന്നതും ശ്രദ്ധേയമാണ്.

തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ, തീർത്ഥാടകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ യോഗത്തിൽ പ്രധാനമായും ചർച്ചാ വിഷയമാകും. പോലീസ്, റെവന്യൂ തുടങ്ങി എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.


കഴിഞ്ഞ ദിവസം സ്പോട്ട് ബുക്കിംഗ് നിയന്ത്രണത്തിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് ദേവസ്വം ബോർഡിനും പോലീസിനും തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വലിയ നടപ്പന്തലിലെ കാത്തുനിൽപ്പ് ഒഴിച്ചാൽ കാര്യമായ തിരക്ക് നിലവിൽ അനുഭവപ്പെടുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ, കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള പരാതികളും കുറഞ്ഞിട്ടുണ്ട്.


ഇന്നലെ പുലർച്ചെ മുതൽ രാത്രി എട്ടുമണി വരെ 74,276 തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്പോട്ട് ബുക്കിംഗ് 5,000 ആയി ചുരുക്കിയത് തിങ്കളാഴ്ച വരെ തുടരാനാണ് സാധ്യത. ഈ വിഷയങ്ങളെല്ലാം ഇന്നത്തെ അവലോകന യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories