Share this Article
image
ദേശീയ അഡ്മിനിസ്ട്രേഷൻ ഓഫീസ് ജൂൺ നാലിനു കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കും
വെബ് ടീം
posted on 04-06-2023
1 min read

ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ ദേശീയ അഡ്മിനിസ്ട്രേഷൻ ഓഫീസ് ജൂൺ നാലിനു കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കും. മുൻ സുപ്രീം കോടതി ജഡ്ജ്  എൻ. സന്തോഷ്‌ ഹെഗ്‌ഡെ ഓഫീസ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എച്ച് ആർ പി എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. എച്ച് ആർ പി എം അഡ്വൈസറി ബോർഡ്‌ സെക്രട്ടറി ലക്ഷ്മികാന്തം IAS മുഖ്യ പ്രഭാഷണം നടത്തും. സംഘടന ഉപദേശക സമിതി അംഗം ലംബോധരൻ വയലാർ വിശിഷ്ടാതിഥിയായിരിക്കും.

എച്ച്ആർപിഎം ഏറ്റെടുത്തു നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പയിനും ഉറവിടമാലിന്യ സംസ്കരണ ക്യാമ്പയിനും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും ബ്രഹ്മപുരം സംഭവം കേരളത്തിൽ ഇനി ആവർത്തിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ജനങ്ങളുമായി ആലോചിച്ച് നടപ്പാക്കാനും സംഘടന തീരുമാനിച്ചു. 

കൊച്ചിയിലെ മാലിന്യങ്ങൾ റോഡരുകിൽ കുന്നുകൂടി മഴയിൽ കനാലുകളിലേക് ഒഴുകി പകർച്ചവ്യാധികൾ പടരാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് സംഘടന അധികൃതരോട് ആവശ്യപ്പെട്ടു. 

എച്ച്ആർപിഎം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല, സെക്രട്ടറി സി.എസ്. രാധാമണിയമ്മ, ട്രഷറർ എം. വി. ജി. നായർ, പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ പി. ശിവരാജൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories