Share this Article
News Malayalam 24x7
മ്യാന്‍മര്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1700 ആയി
Myanmar Earthquake

മ്യാന്‍മര്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1700 ആയി. 3500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തിന് വെല്ലുവിളായാവുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ തുടര്‍ചലനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പബാധിത പ്രദേശങ്ങള്‍ക്കുള്ള സഹായവുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളായ ഐഎന്‍എസ് കര്‍മുഖും എല്‍സിയു 52 ഉം മ്യാന്‍മറിലെ യാങ്കോണിലേക്ക് യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ മ്യാന്‍മറിന് സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories