സ്വകാര്യ സർവകലാശാല ബില്ല് ഇന്ന് നിയമസഭ പാസാക്കും. കഴിഞ്ഞ ദിവസം ബിൽ നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും സമയക്കുറവ് മൂലം ബിൽ പാസാക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സഭ സമ്മേളനം ഇന്ന് അവസാനിക്കും.
ബില്ലിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. ഏതാനും ഭേദഗതികളാണ് ഇനി പരിഗണിക്കാനുള്ളത്. പട്ടികവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് ഇളവും സ്‌കോളര്‍ഷിപ്പും സ്വകാര്യ സര്‍വകലാശാലകളില്‍ ലഭ്യമാക്കുമെന്നും നിലവില്‍ സംസ്ഥാനത്തുള്ള സംവരണ വ്യവസ്ഥകള്‍ പാലിക്കുമെന്നും ബില്‍ അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.