Share this Article
News Malayalam 24x7
സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ്‌സി യോഗം ഇന്ന് ചേരും
Kerala State Police Chief Selection: UPSC Meeting Today

സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള യുപിഎസ്‌സി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ആറ് പേരുടെ പട്ടികയാണ് സംസ്ഥാനം യുപിഎസ് സിക്ക് നല്‍കിയത്. ഡിജിപി റാങ്കിലുള്ള നിധിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്,  എം ആര്‍ അജിത്ത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇതില്‍ ഡിജിപി റാങ്ക് ഉള്ളവരെ മാത്രമെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയു എന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. മൂന്ന് പേരുടെ ചുരുക്കപ്പട്ടികയാണ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories