Share this Article
News Malayalam 24x7
ഉത്തരേന്ത്യയില്‍ മഴ ശക്തം;ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ട് മരണം
Heavy rains in North India; Two dead in cloudburst in Himachal Pradesh

ഉത്തരേന്ത്യയില്‍ മഴ ശക്തം. ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു. അന്‍പതിലധികം പേരെ കാണാതായെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു അറിയിച്ചു. ഷിംലയിലെ രാംപൂര്‍ തെഹസില്‍, മാണ്ഡി ജില്ലയിലെ പധര്‍ തെഹസില്‍, കുളുവിലെ ജാവോണ്‍ തുടങ്ങിയ ഭാഗങ്ങളിലെ ആളുകളെയാണ് കാണാതായത്. ദുരന്തത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

ഉത്തരാഖണ്ഡില്‍ 200ലധികം തീര്‍ത്ഥാകര്‍ കുടുങ്ങി കിടക്കുന്നു. ദുരന്തനിവാരണ സേനംഗളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ കനത്തമഴയില്‍ ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയുടെ പല ഭാഗങ്ങളും വെള്ളത്തിനടില്‍ ആയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories