Share this Article
News Malayalam 24x7
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള കരട് ബിൽ ഇന്ന് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയിൽ
cabinet meeting

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള കരട് ബിൽ ഇന്ന് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയിൽ വന്നേക്കും. സ്വകാര്യ സർവ്വകലാശാലക്ക് അനുമതി നൽകാൻ സി പി ഐ എം നേരത്തെ തീരുമാനം എടുത്തിരുന്നു.

അതേസമയം  എസ് സി എസ് ടി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും.സർവകലാശാലകൾ തുടങ്ങേണ്ട ഭൂമിയുടെ അളവ് സംബന്ധിച്ച നിർദേശങ്ങളും കരട് ബില്ലിൽ ഉണ്ടായേക്കും. മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം അടക്കം നടത്താനുള്ള അവകാശത്തോട് കൂടിയാണ് സർവകലാശാലകൾ അനുവദിക്കുക. അധ്യാപകര്‍ക്കായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories