Share this Article
News Malayalam 24x7
കൊളംബിയയിൽ വിമാനം തകർന്ന് 15 മരണം
Plane Crash in Colombia Kills 15

കൊളംബിയയിൽ വിമാനം തകർന്ന് 15 പേർ മരിച്ചു. കൊളംബിയയിലെ നോർട്ടെ ഡി സാന്റാൻഡർ പ്രവിശ്യയിലെ കുകുട്ടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും 2 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ കൊളംബിയയിലെ ഒരു നിയമസഭാംഗവും ഉൾപ്പെടുന്നു. സറ്റേന വിമാനക്കമ്പനിയുടെ ചെറു യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്.  കാമിലോ ദാസ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories