Share this Article
News Malayalam 24x7
കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം
Kerala Records All-Time High Electricity Consumption

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡുകൾ ഭേദിച്ചതോടെ, പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചു. യൂണിറ്റിന് പത്തു രൂപ വരെ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് ബോർഡിന്റെ നീക്കം. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റായി ഉയർന്നു, ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അളവാണ്. രാത്രിയിലെ പരമാവധി വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി വർദ്ധിച്ചതും ബോർഡിന് കനത്ത വെല്ലുവിളിയായിട്ടുണ്ട്.

മെയ് 15 വരെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇതേ രീതിയിൽ ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ലോഡ് ഷെഡിംഗും പവർ കട്ടും ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ സർക്കാർ ആരംഭിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി ഏപ്രിൽ പകുതി മുതൽ മെയ് പകുതി വരെയുള്ള കാലയളവിൽ ഏകദേശം 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ആഭ്യന്തര ഉൽപ്പാദനവും നിലവിലുള്ള കരാറുകളും വഴി ലഭിക്കുന്ന വൈദ്യുതി വർദ്ധിച്ച ആവശ്യം നിറവേറ്റാൻ തികയാത്ത സാഹചര്യത്തിലാണ് പവർ എക്സ്ചേഞ്ചിൽ നിന്നും മറ്റും വൈദ്യുതി വാങ്ങാൻ ബോർഡ് തീരുമാനിച്ചത്. കടുത്ത വേനൽ കെഎസ്ഇബിയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും എത്തിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories