Share this Article
News Malayalam 24x7
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് പുറപ്പെടവിച്ചു.
the-health-department-has-issued-a-cautionary-warning-following-the-confirmation-of-a-new-case-of-amoebic-encephalitis-in-the-state



സംസ്ഥാനത്ത് ഒരാൾക്കുകൂടി  അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് പുറപ്പെടവിച്ചു. കഴിഞ്ഞ ദിവസo വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബത്തേരി 
സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി.കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞയാഴ്ച മരിച്ച ഒമ്പതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. സഹോദരനും അനയ കുളിച്ച അതേ കുളത്തിൽ കുളിച്ചിരുന്നുവെന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories