Share this Article
News Malayalam 24x7
ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; നാല് മരണം
വെബ് ടീം
posted on 29-06-2024
1 min read
4 dead in firecracker factory blast in Sattur in Virudhunagar; rescue ops underway

തമിഴ്‌നാട് ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ  നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 

വിരുദുനഗര്‍ ജില്ലയിലെ ബന്ധുവാര്‍പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലയില്‍ രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തൊഴിലാളികള്‍ വെടിമരുന്ന് നിറയ്ക്കുന്ന പ്രവൃത്തിയിലായിരുന്നു. മൂന്ന് കെട്ടിടങ്ങളിലായി 10ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആദ്യ കെട്ടിടത്തില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ മറ്റുള്ളവര്‍ പുറത്തേക്ക് ഓടിമാറി.

ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍, മോഹന്‍, ശെല്‍വകുമാര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ സമീപവാസികള്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാലയുടെ ഭാഗമായ മൂന്ന് കെട്ടിടങ്ങളും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories