ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കവര്‍ച്ചാശ്രമത്തിനിടയില്‍ കുത്തേറ്റ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ പൊലീസ് . കേസില്‍ പ്രതിയായ ഷരീഫുള്‍ ഇസ്ലാമിനെതിരെ ബാന്ദ്ര പോലീസ് ചൊവ്വാഴ്ച 1,000 പേജുള്ള കുറ്റപത്രമാണ് ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത് . കുറ്റകൃത്യം നടന്ന സ്ഥലം, ആയുധം, പ്രതി എന്നിവ തമ്മിലുള്ള നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന പ്രധാന ഫോറന്‍സിക്, വിരലടയാള തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. നടന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ വിരലടയാളങ്ങള്‍ പ്രതി ഷെരീഫുള്‍ ഇസ്ലാമിന്റെതാണെന്നാണ് കണ്ടെത്തല്‍.