Share this Article
News Malayalam 24x7
കൊവിഡ് വ്യാപനത്തില്‍ ജാഗ്രത തുടര്‍ന്ന് ആരോഗ്യമന്ത്രാലയം
 Covid

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം  4866 ആയി. 564 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണവും സ്ഥിരീകരിച്ചു. കേരളത്തിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്.  114 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 1487 ആയി.   തീവ്രത കുറഞ്ഞ വകഭേദമായതിനാല്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories