യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് നടി റിനി ആൻ ജോർജ്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും അറിയിച്ചിട്ടും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയാണെന്നും റിനി പറഞ്ഞു. കഴിവുള്ളവള്ളവര്‍ക്കും മറ്റുള്ളവരുമായി സഹകരിച്ചേ മന്നോട്ടുപോകാന്‍ കഴിയൂ എന്നതാണ് അവസ്ഥ. ഇത് കഴിവിനെ കൊല്ലുന്നതിന് തുല്യമാണ്. കലാപ്രകടനത്തിന് അവസരം ലഭിക്കാതിരിക്കുന്നു എന്നതാണ് ഏറ്റവുംവലിയ ദുഖം . അവസരങ്ങള്‍ക്കായി ശരീരം കൊടുക്കേണ്ടി വരും എന്ന ആശങ്കയുണ്ടാക്കുന്ന ദുഖം എത്രവലുതാണെന്ന് ആലോചിച്ചു നോക്കൂ എന്നും റിനി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം സഹചര്യത്തില്‍ സിനിമ നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറയുന്നത്.
ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ താരമാണ് റിനി.ഈ രീതിയിലാണെങ്കില്‍ മതി എന്ന അര്‍ഥത്തിലുള്ള സമീപനങ്ങളുണ്ടായിട്ടുണ്ട് സിനിമയുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്ന്. ചിലര്‍ അങ്ങിനെ അപ്രോച്ച് ചെയ്യുന്നുമുണ്ട്. രാഷ്ട്രീയത്തിലും ഇതേ പ്രശ്നമുണ്ട്. ഒരു യുവ നേതാവിന്‍റെ അടുത്ത് നിന്ന് മോശം സമീപനമുണ്ടായി. അശ്ലീല സന്ദേശങ്ങളയക്കുക. മോശമായ രീതിയില്‍ അപ്രോച്ച് ചെയ്യുക. ഈയിടെ ഇതിനെ സംബന്ധിച്ചൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി നില്‍ക്കുന്ന പല മാന്യന്‍മാക്കും 'ഹൂ കെയേഴ്സ്' എന്ന ആറ്റിറ്റ്യൂഡാണ്. പറഞ്ഞതിന് ശേഷവും ഇവര്‍ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കുന്നു. ഈ വിഷയം സമൂഹ മാധ്യമങ്ങളിലടക്കം കറങ്ങി നില്‍ക്കുന്ന വിഷയമാണ്. എന്നിട്ടും മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുകയാണ്' എന്നും റിനി ആൻ ജോർജ് പറഞ്ഞു. നേരിട്ട് രാഷ്ട്രീയത്തില്‍ സജീവമല്ലെന്നും കുറച്ചു രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നും റിനി പറഞ്ഞു. രാഷ്ട്രീയം ഇഷ്ടമാണ്. രാഷ്ട്രീയക്കാരുടെ അഭിമുഖങ്ങളെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ താന്‍ രാഷ്ട്രീയത്തിലുണ്ടെന്ന ചിന്തിക്കുന്നവരുണ്ട്. എന്നല്‍ അങ്ങനെയില്ല എന്നും റിനി പറഞ്ഞു.