Share this Article
News Malayalam 24x7
ഇറക്കുമതി തീരുവയില്‍ പിടിമുറുക്കി ട്രംപ്
Trump

മെക്‌സിക്കോയിലും കാനഡയിലും ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച മുതല്‍ തീരുവ നിലവില്‍ വരുമെന്നാണ് പറയുന്നത്. 


അഴീക്കോട് കടലില്‍ ബോട്ട് പിടികൂടി

തൃശൂർ അഴീക്കോട് കടലിൽ  മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച ബോട്ട് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥ  സംഘം പിടികൂടി.  എറണാകുളം  ഓച്ചൻ തുരുത്ത്  സ്വദേശി   ബേർണാഡ് ബെന്നിയുടെ  ഉടമസ്ഥതയിലുള്ള മേരിമാത എന്ന മത്സ്യബന്ധന ബോട്ടാണ് പിടികൂടിയത്.

മിനിമം ലീഗൽ സൈസ് ഇല്ലാത്ത 6,000 കിലോ കിളിമീൻ ബോട്ടിൽ നിന്നും കണ്ടെടുത്തു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ: സീമ സി യുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ്  ബോട്ട് പിടിച്ചെടുത്തത്.തൃശൂർ  ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് രണ്ടര ലക്ഷം രൂപ പിഴയിനത്തിലും  ഉപയോഗ യോഗ്യമായ മത്സ്യം ലേലം ചെയ്ത വകയിൽ ഒരു ലക്ഷം രൂപയും ട്രഷറിയിൽ അടപ്പിച്ചു.

പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു. അഴിക്കോട് മത്സ്യ ഭവനിലെ ഫിഷറീസ് എകസ്റ്റൻ്റഷൻ ഓഫീസർ ഇ.ബി  സുമിത  ഇ.ബി ഇംപോണ്ടിങ്ങ് നടപടികൾ പൂർത്തിയാക്കി സർക്കാരിലേക്ക് റിപ്പോർട്ട് കൈമാറി.

എ.എഫ്. ഇ ഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് ആൻ്റ് വിജിലൻസ് വിങ്ങ് വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത് കുമാർ, ഇ.ആർ ഷിനിൽകുമാർ, വി.എം ഷൈബു,  സീറെസ്ക്യൂ ഗാർഡുമാരായ സിജീഷ് , ഡ്രൈവർ അഷറഫ് പേബസാർ, സ്രാങ്ക് ദേവസി മുനമ്പം.എഞ്ചിൻ ഡ്രൈവർ റോക്കി. എന്നിവരും ബോട്ട് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories