Share this Article
News Malayalam 24x7
മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?'; വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
വെബ് ടീം
posted on 10-03-2026
1 min read
ldf

തിരുവനന്തപുരം: 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?' എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിൽ ഉണ്ടായ മാറ്റങ്ങളും വ്യക്തമാക്കിക്കൊണ്ടാണ് എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. വിദ്യാഭ്യാസം, ആരോ​ഗ്യം, വ്യവസായം, സ്ത്രീസുരക്ഷ, ടൂറിസം തുടങ്ങി സർവമേഖലയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തനങ്ങൾ.വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ് പ്രചാരണത്തിലൂടെ എൽഡിഎഫ് പങ്കുവെക്കുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുൻനിർത്തി സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടികളാണ് എൽഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാർ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories