കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായിരിക്കുകയാണ്. ഡികെ ശിവകുമാർ പക്ഷത്തെ എംഎൽഎമാർ ഡൽഹിയിലെത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു. രണ്ട് വർഷം മുൻപ് തിരഞ്ഞെടുപ്പിന് ശേഷം നൽകിയ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഔദ്യോഗികമായി അറിയിക്കുന്നതിനായാണ് എംഎൽഎമാർ എഐസിസി ആസ്ഥാനത്ത് എത്തിയത്.
മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരുന്നതിൽ തനിക്ക് സന്തോഷമാണെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ, എംഎൽഎമാർ ഡൽഹിയിലേക്ക് പോയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ എംഎൽഎമാർ ഇന്ന് സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഖാർഗെ എംഎൽഎമാരെ കണ്ടുവെന്നും വിവരങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ, മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിലെ തർക്കം കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.