അരിക്കൊമ്പന്‍ മഹാകുഴപ്പക്കാരനെന്ന് സര്‍ക്കാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അനയെ അവിടെ നിന്ന് പിടിച്ച് മാറ്റേണ്ടത് അനിവാര്യമെന്നും സർക്കാർ അറിയിച്ചു. വീടുകളും കടകളും തകർത്താണ് കൊമ്പൻ വിഹരിക്കുന്നത്. 2017ല്‍ മാത്രം 52 വീടുകളും കടകളും തകർത്തെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31 വീടുകളും കടകളും തകർത്ത അരിക്കൊമ്പൻ ശനിയാഴ്ച ജീപ്പ് തകര്‍ത്തു,യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. 2005 മുതലുള്ള കാലയളവില്‍ മേഖലയില്‍ കാട്ടാനാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചിന്നക്കനാലില്‍ ഈ കാലയളവില്‍ ഏഴ് കാട്ടാനകൾ ചെരിഞ്ഞിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.
ആനയെ പിടിച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുന്നത് മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അപ്രായോഗികമാണെന്നും. പുതിയ സ്ഥലത്തേക്ക് മാറ്റിയാല്‍ അവിടെയും കുഴപ്പം ആവര്‍ത്തിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ആനയെ കോടനാട്ടേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അരിക്കൊമ്പന്റെ വിഹാര മേഖലയില്‍ 155 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട് അരിക്കൊമ്പനെ കോളര്‍ ഘടിപ്പിച്ച് തുറന്നുവിട്ടാലും പ്രദേശത്ത് കുഴപ്പം ആവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.