Share this Article
News Malayalam 24x7
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പടക്കപ്പലുകൾ തകർത്തെന്ന് ട്രംപ്; ദൃശ്യങ്ങൾ പുറത്തുവിട്ടു
Strait of Hormuz Naval Tension

ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമണം നടത്താനായി ഇറാന്‍ എത്തിച്ച 10 പടക്കപ്പലുകള്‍ തകര്‍ത്തെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  പടക്കപ്പലുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സൈന്യം പുറത്ത് വിട്ടു. ഹോര്‍മൂസ് കടലിടുക്കിനെ മറികടന്ന് പോകുന്ന കപ്പലുകളെ തടയാന്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിക്കുന്നുയെന്നാണ് അമേരിക്കയുടെ ആരോപണം. മേഖയില്‍ ഇറാന്‍ ഇതുവരെ സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇതുവരെ കാണാത്ത ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയായിരുന്നു സന്ദേശം. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, പരമ്പരാഗത നാവികസേനയോടൊപ്പം ഉൾക്കടലിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണവും.  അതേസമയം തങ്ങളുടെ പടക്കപ്പല്‍ മുക്കിയത് ക്ഷമിക്കില്ലെന്ന് ഇറാന്‍. രക്ഷാപ്രവര്‍ത്തനം വരെ അമേരിക്ക തടഞ്ഞുവെന്നാണ് ഇറാന്റെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories