Share this Article
News Malayalam 24x7
UAE പൗരന്മാര്‍ക്ക് യാത്ര വിലക്ക്
UAE Imposes Travel Restrictions to Three Nations Amid Regional Security Concerns

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാർക്ക് യാത്രാ വിലക്കേർപ്പെടുത്തി. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പാടില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം കർശനമായ നിർദ്ദേശം നൽകി.

നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന യു.എ.ഇ പൗരന്മാർ എത്രയും വേഗം തിരികെ യു.എ.ഇയിലേക്ക് മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ വിലക്കെന്ന് അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article