മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ചയാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായും മുഖ്യമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട് ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം തേടുന്നതിനെ കുറിച്ചും കേരളത്തിന് എയിംസ് അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.