ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് ഔദ്യോഗികമായി തന്ത്രിസ്ഥാനം ഏറ്റെടുത്ത കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ ഡി നടതുറക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും.
ചിങ്ങ മാസം ഒന്നിന് പുതുവര്‍ഷ ദിനത്തില്‍ രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക. തുടര്‍ന്ന് നിര്‍മ്മാല്ല്യ ദര്‍ശനം, അഭിഷേകം, കിഴക്കേ മണ്ഡത്തില്‍ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് വരുന്ന ഒരു വര്‍ഷത്തേക്കുള്ള കീഴ്ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
പമ്പാ ഗണപതി ക്ഷേത്രത്തിലെ വരുന്ന ഒരു വര്‍ഷത്തെക്കുള്ള മേല്‍ശാന്തിയെ, 17 ന് രാവിലെ 9 മണിക്ക് പമ്പ ഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന ന്നുക്കെടുപ്പിലൂടെയും നിശ്ചയിക്കും . ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 ന് നടയടക്കും.
തുടര്‍ന്ന് ഓണക്കാല പൂജകള്‍ക്കായി 24 ന് വൈകുന്നേരം 5 ന് നട തുറക്കും. ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ കെഎസ്ആര്‍ടി സി ബസ് സര്‍വീസ് നടത്താനും അവലോകന യോഗം തീരുമാനിച്ചു