Share this Article
News Malayalam 24x7
ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂചലനം; ഫ്ലോറസ് ദ്വീപിൽ മരണസംഖ്യ ഉയരുന്നു, രക്ഷാപ്രവർത്തനം തുടരുന്നു
 Indonesia Earthquake

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം.  ശനിയാഴ്ച രാത്രി ശനിയാഴ്ച രാത്രി 9:55-നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം ഉണ്ടായത്. ഇന്‍ഡൊനീഷ്യയിലെ ഫ്‌ലോറസ് ദ്വീപില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന്‍ 40ലധികം പേര്‍ മരിച്ചതിന്  മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും ഭൂചലനം ഉണ്ടായത്.  തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 6.5 തീവ്രതയുള്ള മറ്റൊരു ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് സുനാമു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories