ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുന്നു. സ്ഥിതി ആശങ്കാജനകമെന്ന് റിപ്പോര്‍ട്ടുകള്‍. പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. സെപ്റ്റംബര്‍ പകുതിയോടെ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമാകുകയും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ പൊലീസ് കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കാലവധി പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പ്രതിഷേധം ശക്തിപ്പെടുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 6500ല്‍ അധികം പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ഫ്രാന്‍സ് വിദ്യാഭ്യാസ മന്ത്രാലയവും നീക്കം നടത്തുന്നുണ്ട്.