കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കായ കേരള വിഷൻ കോഴിക്കോട് ജില്ലയിൽ ചരിത്രനേട്ടം കൈവരിച്ചു. ജില്ലയിൽ മാത്രം ഒരു ലക്ഷത്തിലധികം ബ്രോഡ്‌ബാൻഡ് വരിക്കാർ എന്ന വലിയ നാഴികക്കല്ലാണ് കേരളവിഷൻ ഇപ്പോൾ പിന്നിട്ടിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ആറാമത്തെ വലിയ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറും (ISP), കേരളത്തിലെ ഒന്നാമത്തെ ബ്രോഡ്‌ബാൻഡ് സേവന ദാതാവുമാണ് കേരള വിഷൻ. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ ബ്രോഡ്‌ബാൻഡ് ശൃംഖല ഇപ്പോൾ കേരളത്തിന് പുറമെ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കൊൽക്കത്തയിലുമായി തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കഴിഞ്ഞു.
ഈ വലിയ നേട്ടത്തിൽ എത്തിച്ചേരാൻ സഹായിച്ച പ്രിയപ്പെട്ട വരിക്കാർക്കും, ഒപ്പം നിന്ന കേബിൾ ടിവി ഓപ്പറേറ്റർമാർക്കും നന്ദി അറിയിക്കുന്നതായി ടൈഡിങ്സ് എന്റർടൈൻമെന്റ് ആൻഡ് മീഡിയ സർവീസ് എൽ.എൽ.പി (കോഴിക്കോട് വിഷൻ) അറിയിച്ചു. ഗുണമേന്മയുള്ള സേവനം ഉറപ്പുവരുത്തി വരും നാളുകളിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളവിഷൻ.