Share this Article
Union Budget
ആയിരം കോടി വിറ്റുവരവ് പിന്നിട്ട് കേരളവിഷൻ ഗ്രൂപ്പ് ; ഗ്രാൻഡ് 1000 ആഘോഷിച്ചു
Keralavision Group Crosses ₹1000 Crore Turnover, Celebrates Grand 1000

കേരളവിഷന്‍ ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റു വരവ് ആയിരം കോടി രൂപ പിന്നിട്ടതിനോടനുബന്ധിച്ച് ഗ്രാൻഡ് 1000 പരിപാടി സംഘടിപ്പിച്ച് കേരള വിഷൻ. ആഘോഷ പരിപാടികള്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.  കേരളവിഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള 200ല്‍ പരം കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. 


ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇന്റര്‍നെറ്റ് സേവന ദാതാവാണ് കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്. ഗ്രാമീണ മേഖലയിലെ വയേര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കളുടെ പട്ടികയില്‍ കേരളവിഷന്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.കേരളവിഷന്‍ ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റു വരവ് ആയിരം കോടി രൂപ പിന്നിട്ടതിന്റെ അനുമോദന സമ്മേളനമാണ് ഗ്രാന്റെ 1000. കൊച്ചി താജ് വിവാന്തയിൽ  സംഘടിപ്പിച്ച പരിപാടി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.


ഇന്റർനെറ്റ്‌ അധിഷ്ഠിത സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന ടി എസ് പി പ്രോമോ വീഡിയോയുടെ പ്രദർശനവും മന്ത്രി നിർവഹിച്ചു.സി ഓ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷത വഹിച്ചു.  വൻകിട കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും വെല്ലുവിളികളും അതിജീവിച്ചു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ കേബിൾ ടീവിയിലേക്കുള്ള പരിവർത്തനം പൂർത്തിയാക്കാൻ സാധിച്ചതായി പ്രവീൺ മോഹൻ പറഞ്ഞു.

ഡിസ്നി കൺട്രി ഹെഡ് കെ മാധവൻ മുഖ്യാതിഥിയായിരുന്നു. ഗ്രാൻഡ് പ്രഖ്യാപനം കെസിസിയിൽ എംഡി പി പി സുരേഷ് കുമാർ നിർവഹിച്ചു.  ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഹസ്വചിത്രവും പ്രദർശിപ്പിച്ചു.  കേരളവിഷൻ പുതുതായി ആരംഭിക്കുന്ന യുവ എന്റർടൈൻമെന്റ് ചാനലിന്റെ ലോഗോ പ്രകാശനം മുരളി തുമ്മാരുകുടി നിർവഹിച്ചു .

കേബിൾ ഓപ്പറേറ്റർമാർ ഡിസ്ട്രിബ്യൂട്ടർമാർ, സബ് ഡിസ്ട്രിബ്യൂട്ടർമാർ തുടങ്ങി 1000 കോടി എന്ന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, എം വി ശ്രെയാംസ് കുമാർ, , ആർ ശ്രീകണ്ഠൻ നായർ, ആന്റോ അഗസ്റ്റിൻ, ഫ്രാങ്ക് പി തോമസ്, ഷകിലൻ പത്മനാഭൻ, പി ആർ സതീഷ്, ശിവകുമാർ ആർ, റെജി എസ്, ബിനു ശിവദാസ് തുടങ്ങി ഒട്ടേറെ പ്രമുഖർ സന്നിഹിതരായി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories