Share this Article
News Malayalam 24x7
തെരഞ്ഞെടുപ്പിനിടെ വിവിധ ഇടങ്ങളില്‍ കള്ളവോട്ട് നടന്നതായി പരാതി
During the election, there was a complaint that fake votes were cast in various places

തെരഞ്ഞെടുപ്പിനിടെ വിവിധ ഇടങ്ങളില്‍ കള്ളവോട്ട് നടന്നതായി പരാതി. എറണാകുളം, പത്തനംതിട്ട,ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. പത്തനംതിട്ടയിലെ ഓമല്ലൂര്‍ 205 ആം ബൂത്തിലെ വോട്ടര്‍ ജോമോന്‍ കെ യേശുദാസിന്റെ വോട്ട്  മറ്റാരോ വോട്ട് ചെയ്തതായി കണ്ടെത്തി.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പോത്തന്‍കോട് 43-ആം ബൂത്തിലും കള്ളവോട്ട് നടന്നു.പോത്തന്‍കോട് സ്വദേശി ലളിതമ്മയുടെ വോട്ട് മറ്റാരോ ചെയ്തെന്നാണ് ആരോപണം. തൃശ്ശൂര്‍ പൂങ്കുന്നത്തെ മുപ്പതാം നമ്പര്‍ പോളിംഗ് ബൂത്തില്‍ 45 വോട്ടുകള്‍ അനധികൃതമായി ചേര്‍ത്തിയെന്ന് ആരോപിച്ച് തര്‍ക്കമുണ്ടായി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories