Share this Article
News Malayalam 24x7
ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു
Dr. Sooranad Rajasekharan Passes Away

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡന്റുമായ ഡോ. ശൂരനാട് രാജശേഖരൻ  അന്തരിച്ചു. ഇന്നു പുലർച്ചെ നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. വീക്ഷണത്തിന്റെ മാനേജിങ് എഡിറ്ററാണ്. രാവിലെ 11 മണിയോടെ ഭൗതികദേഹം കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിക്കും. തുടർന്ന് വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories