Share this Article
News Malayalam 24x7
ശബരിമല ദ്വാരപാലക ശില്‍പം: സ്വര്‍ണപ്പാളി കേസില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
highcourt

ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസില്‍ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കും. സ്‌ടോങ് റൂമുകളുമായി ബന്ധപ്പെട്ട രേഖകളില്‍ വ്യക്തതയില്ലാത്തതില്‍ ദേവസ്വം ബോര്‍ഡിനെയും കോടതി വിമര്‍ശിച്ചു.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിയിലും ശില്‍പത്തിന്‌റെ സ്വര്‍ണം പീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയതിലുമടക്കം നിരവധി ദുരൂഹതകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്നിധാനത്തെ കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന കോടതിയുടെ നിരീക്ഷണം. വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കണം. നിലവില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിന് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.

 അന്വേഷണം രഹസ്യസ്വഭാവത്തോടെ ആയിരിക്കണമെന്നും, അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പീഠം കാണാതായതിലടക്കം സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രേഖകളിലെ വ്യക്തതക്കുറവില്‍ ദേവസ്വം ബോര്‍ഡിനെയും കോടതി വിമര്‍ശിച്ചു.

 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ട്. സ്‌ട്രോങ് റൂമുകളും രേഖകളും വിശദമായി പരിശോധിച്ച് വസ്തുവകകളുടെ കണക്ക് തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തിരുവാഭരണം രജിസ്റ്ററടക്കം പരിശോധിച്ച് സ്വര്‍ണ്ണത്തിന്റെ അളവും മൂല്യവും കണക്കാക്കണം. പിഴവുകളുണ്ടെങ്കില്‍ അവ അന്വേഷണറിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. കേസ് അടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories