Share this Article
Union Budget
കേരളവിഷന്‍ GRANDE 1000 മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു;കേരളവിഷന്‍ നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്ന് മന്ത്രി; കേരളവിഷന്റെ പുതിയ ചാനലായ യുവ എന്റര്‍ടൈന്‍മെന്റിന്റെ ലോഗോ പ്രകാശനം മുരളി തുമ്മാരുകുടി നിര്‍വഹിച്ചു
വെബ് ടീം
posted on 28-06-2025
1 min read
grante-1000

കൊച്ചി:കേരളവിഷന്‍ GRANDE 1000  കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ നടന്നു. കേരളവിഷന്‍ ഗ്രൂപ്പിന്‍റെ വാര്‍ഷിക വിറ്റുവരവ് 1,000 കോടിരൂപ പിന്നിട്ടതിന്‍റെ അനുമോദന സമ്മേളനം ‘ഗ്രാന്‍റെ 1000’ മന്ത്രി പി.രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു.കേരളവിഷന്‍ നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിസ്നി കണ്‍ട്രി മാനേജര്‍ കെ. മാധവന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.മാതൃഭൂമി എംഡിയും മുൻ എംപിയുമായ ശ്രേയാംസ്  കുമാർ, ഹൈബി ഈഡന്‍ എം.പി, ടി.ജെ.വിനോദ് എം.എല്‍.എ,മുരളി തുമ്മാരുകുടി,റിപ്പോർട്ടർ ടിവി എം ഡിയും എഡിറ്റർ ഇൻ ചീഫും ആയ ആന്റോ അഗസ്റ്റിൻ, 24 ന്യൂസ് എംഡി ആർ ശ്രീകണ്ഠൻ നായർ എന്നിവരും ആശംസകൾ അർപ്പിച്ച് ചടങ്ങിൽ പങ്കെടുത്തു. 

കേരളവിഷന്റെ പുതിയ ചാനലായ യുവ എന്റര്‍ടൈന്‍മെന്റിന്റെ ലോഗോ പ്രകാശനം മുരളി തുമ്മാരുകുടി നിര്‍വഹിച്ചു.

GRANDE 1000 പരിപാടിയുടെ മുഴുവൻ വിഡിയോയും താഴെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories