ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുണ്ടായ ട്രെയിനപകടത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. അപായ സിഗ്നല്‍ കണ്ടിട്ടും മെമു ട്രെയിന്‍ യാത്ര തുടര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്‍ വശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായും റെയില്‍വേ അറിയിച്ചു.