Share this Article
News Malayalam 24x7
വിനോദസഞ്ചാര മേഖലകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവർക്കായി ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16, 17 തീയതികളില്‍
വെബ് ടീം
posted on 13-11-2023
1 min read
TOURISM INVESTERS MEET

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍/ഏജന്‍സികള്‍ക്കായി വിനോദ സഞ്ചാര വകുപ്പ് ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു.നവംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ആണ് മീറ്റ്. പങ്കെടുക്കുവാന്‍ താല്‍പര്യമുളള നിക്ഷേപകര്‍ ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസുമായോ ഡി റ്റി പി സി ഓഫിസുമായോ ബന്ധപ്പെടണം. ജില്ലയിലെ ടൂറിസം മേഖലയിലേക്കുള്ള പ്രൊപ്പോസലുകള്‍ ജില്ലാഓഫീസില്‍ സ്വീകരിച്ച് ടൂറിസം വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചുക്കൊടുക്കും.

വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://www.keralatourism.org/tim2023/register,ഫോണ്‍: 04742761555. 04742750170, 9496103561


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories