Share this Article
News Malayalam 24x7
ഗാസയിൽ ഇസ്രായേൽ ആക്രമണം; 92 പേർ കൊല്ലപ്പെട്ടു
Israel Attack Kills 92 in Gaza

ഗാസയില്‍ വ്യാഴാഴ്ച രാത്രിയിലും പുലര്‍ച്ചെയുമായി നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 92 പേരെങ്കിലും കൊലപ്പെട്ടെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഗാസ നഗരത്തിലും വടക്കന്‍ പ്രദേശങ്ങളിലുമായി 64 പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയെയും തെക്കന്‍ ഗാസയെയും വിഭജിക്കുന്ന നെറ്റ്‌സരീം ഇടനാഴിയില്‍ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്ന 16 പേരും കൊല്ലപ്പെട്ടു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായത്തിന് കാത്തു നില്‍ക്കുന്നവരാണ് കൂട്ടക്കുരുതിക്കിരയായത്. ഇസ്രായേല്‍ യുദ്ധടാങ്കുകള്‍, വിമാനങ്ങള്‍ , ക്വാഡ്‌കോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories