Share this Article
Union Budget
പാലക്കാട് LDF-UDF സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
P Sarin, Rahul Mamkootathil

പാലക്കാട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിനും, 12 മണിക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹല്‍  മാങ്കൂട്ടവും പത്രിക സമര്‍പ്പിക്കും. ഇരു സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. ഇന്ന് സരിനും രാഹുലും പത്രിക സമര്‍പ്പിക്കുന്നതോടെ പാലക്കാട് പോരാട്ടം മുറുകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories