Share this Article
KERALAVISION TELEVISION AWARDS 2025
കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; ദീപാ ദാസ് മുൻഷി കൺവീനർ, എ.കെ. ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ
വെബ് ടീം
posted on 31-10-2025
1 min read
kpcc

കോഴിക്കോട്: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി. ദീപാ ദാസ് മുൻഷിയാണ് കൺവീനർ. എ.കെ. ആന്റണിയും സമിതിയിൽ ഉണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അംഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്.

സണ്ണി ജോസഫ്, വി.ഡി. സതീശൻ, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അഡൂർ പ്രകാശ്, കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി. അനിൽ കുമാർ, സി.വി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് കമ്മിറ്റിയിൽ ഉള്ളത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories