ഭീകരതയ്ക്ക് എതിരായ രാജ്യത്തിന്റെ നിലപാട് വിശദീകരിക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സര്‍വ കക്ഷി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ഏഴ് മണിക്ക് ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ചോദിച്ചറിയും. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. മറ്റു സംഘങ്ങള്‍ നേരത്തെ തിരിച്ചെത്തിയിരുന്നു.