വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഹര്‍ജികളില്‍ കഴിഞ്ഞ മെയ് 22 ന് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയായിരുന്നു. വഖഫ് നിയമഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന ലംഘനമെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.