Share this Article
News Malayalam 24x7
പുലിക്കുട്ടിക്ക് ഭക്ഷണം നല്‍കിയും വന്യമൃഗങ്ങളെ താലോലിച്ചും പ്രധാനമന്ത്രി മോദി; ദൃശ്യങ്ങള്‍ വൈറല്‍
വെബ് ടീം
posted on 04-03-2025
1 min read
MODI

ഗാന്ധി​ന​ഗർ: ഗുജറാത്തിൽ വൻതാരയുടെ വന്യജീവി റെസ്‌ക്യൂ, പുനരധിവാസ, സംരക്ഷണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വൻതാര കേന്ദ്രത്തിലെ വിവിധ സജ്ജീകരണങ്ങളും മൃഗങ്ങൾക്കുള്ള സൗകര്യങ്ങളും അദ്ദേഹം സന്ദർശിച്ചു. കേന്ദ്രത്തിൽ പുനരധിവസിപ്പിച്ചിരിക്കുന്ന വിവിധ ഇനം മൃഗങ്ങളെ തൊട്ടും തലോടിയും പ്രധാനമന്ത്രി സമയം ചിലവഴിച്ചു.

ഏഷ്യാറ്റിക് ലയൺ കബ്‌സ്, വൈറ്റ് ലയൺ കബ്‌, ക്ലൗഡഡ് ലെപ്പേർഡ് കബ്‌ തുടങ്ങി വളരെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സ്പീഷിസിൽ പെട്ട മൃഗങ്ങളുമായി പ്രധാനമന്ത്രി സമയം ചിലവഴിച്ചു. അടുത്തിടെ വൻതാരയിൽ ജനിച്ച വെള്ള സിംഹ കുട്ടിക്ക് (White Lion Cub) അദ്ദേഹം ഭക്ഷണം നൽകി. അപകടത്തിൽ പെട്ട അമ്മ സിംഹത്തെ രക്ഷപ്പെടുത്തി വൻതാരയിൽ എത്തിച്ച ശേഷമായിരുന്നു പ്രസവം. വന്യജീവി ആശുപത്രി സന്ദർശിച്ച് അവിടുത്തെ ആധുനിക വെറ്റിറിനറി സൗകര്യങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി.

എംആർഐ, സിടി സ്‌കാനുകൾ, ഐസിയുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, വൈൽഡ് ലൈഫ് അനസ്‌തേഷ്യ, കാർഡിയോളജി, നെഫ്രോളജി, എൻഡോസ്‌കോപ്പി, ഡെന്റിസ്ട്രി, ഇന്റേണൽ മെഡിസിൻ തുടങ്ങി നിരവധി ഡിപ്പാർട്ട്‌മെന്റുകൾ പ്രധാനമന്ത്രി സന്ദർശിച്ചു.ആശുപത്രിയിലെ എംആർഐ റൂം സന്ദർശിച്ച പ്രധാനമന്ത്രിക്ക് സ്‌കാനിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ഏഷ്യൻ സിംഹത്തെ കാണാനും സാധിച്ചു. പ്രധാനമന്ത്രി ഓപ്പറേഷൻ തിയറ്റർ സന്ദർശിച്ചപ്പോൾ, ഒരു കാറപകടത്തിൽ സാരമായി പരിക്കേറ്റ പുള്ളിപ്പുലിയുടെ സർജറി നടന്നുകൊണ്ടിരിക്കുകയായിരുന്നു.

വന്യമൃഗങ്ങളെ താലോലിക്കുന്ന പ്രധാനമന്ത്രി മോദിയുടെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories