Share this Article
News Malayalam 24x7
സംസ്ഥാന ബജറ്റ് നാളെ; രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ്
Kerala State Budget Tomorrow

സംസ്ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ അവതരിപ്പിക്കുക. ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. ക്ഷേമ പെന്‍ഷന്‍ വര്‍ധന, റബറിന്റെ താങ്ങുവില വര്‍ധന, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ എന്നിവയെല്ലാം ബജറ്റിലുണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories