കെനിയയില്‍ ബസ് അപകടത്തില്‍ 6 പേര്‍ മരിച്ചു, മരിച്ചവരില്‍ 5 മലയാളികള്‍ ഉള്ളതായാണ് വിവരം. ഖത്തറില്‍ നിന്ന് കെനിയയിലേക്ക് പോയ വിനോദയാത്ര സംഘമാണ് അപകടത്തില്‍പ്പെട്ടത്.നാല് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്നാണ് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ പാലക്കാട് സ്വദേശികളായ അമ്മയും മകളും ഉള്‍പ്പെടുന്നു. പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ചത്. അപകടത്തിൽ ഇവരുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്ക് പറ്റിയവരെ നെയ്രോബിയിലേക്ക് മാറ്റി.
വടക്ക്-കിഴക്കന്‍ കെനിയയില്‍ നക്കൂറു റോഡിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നും ബസ് പലതവണ മലക്കംമറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.