എസ്‌ഐആറില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. സുപ്രീംകോടതി നിർദേശത്തേ തുടർന്നാണ് സമയം ഇന്ന് വരെ നീട്ടിയത്.
ജനുവരി 22 വരെയായിരുന്നു ഇതിനുമുമ്പ് എസ്‌ഐആറില്‍ പേര് ചേര്‍ക്കാനും ഒഴിക്കാനുമുളള അവസാന സമയ പരിധിയായി നിശ്ചയിച്ചിരുന്നത്. 11 ലക്ഷത്തോളം പേര്‍ ഇതുവരെ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചത്. ഹിയറിംഗും പരിശോധനയും ഫെബ്രുവരി 14 വരെ തുടരും.
37 ലക്ഷത്തിലധികം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002 ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരാണ് രേഖ നല്‍കേണ്ടത്. അതെസമയം ഹിയറിംഗിനും പരിശോധനയ്ക്ക് ശേഷം 9,868 പേരാണ് ഇതുവരെ പുറത്തായത്.