ഓണത്തിനു മാറ്റുകൂട്ടാന്‍ സപ്ലൈകോ പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞെന്ന് മന്തി ജി.ആര്‍ അനില്‍. ഇതിന്റെ ഭാഗമായി ഇക്കുറി ഓണക്കിറ്റില്‍ 5 ഉത്പന്നങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി ആര്‍ അനില്‍ ആണ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി .
അരിപ്പൊടി, പായസമിക്‌സ്, പഞ്ചസാര, ഉപ്പ്, പാലക്കാടന്‍ മട്ട എന്നിവയാണ് സപ്ലൈകോ പുതുതായി ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയ ഉത്പന്നങ്ങള്‍. ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി ആര്‍ അനിലില്‍ നിന്ന് നടി റിമ കല്ലിങ്കല്‍ ആദ്യ കിറ്റ് ഏറ്റുവാങ്ങി
ഓണം ഇരട്ടി മധുരമാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള സാധനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത് കൂടിയാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26ന് ആരംഭിക്കും. ആദ്യഘട്ടത്തില്‍ എ വൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കും ആണ് കിറ്റ് നല്‍കുക. 14 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ നാലോടെ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കും. APL, BPL വ്യത്യാസമില്ലാതെ ഓരോ കാര്‍ഡിനും 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭ്യമാക്കും.
വെളിച്ചെണ്ണയുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും വെളിച്ചെണ്ണ വില പിടിച്ചു നിര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. സബ്‌സിഡിയായി നല്‍കുന്ന ശബരി വെളിച്ചെണ്ണയ്ക്ക് 349 രൂപയാണ്. ഈ മാസം 25 മുതല്‍ വീണ്ടും വില കുറയുമെന്നും മന്ത്രി പറഞ്ഞു