Share this Article
News Malayalam 24x7
പശുമാംസം വിറ്റെന്ന് ആരോപണം; കടയുടമയെ ആള്‍കൂട്ടം മർദിച്ചു
Mob Attacks Shopkeeper

ഡൽഹിയിൽ പശുമാംസം വിറ്റെന്ന് ആരോപിച്ച് കടയുടമയ്ക്ക് മർദനം. ബുരാരിയിലെ കൗശിക് എൻക്ലേവിൽ താമസിക്കുന്ന ചമൻ കുമാറിനെയാണ് ഒരു സംഘം ആളുകൾ മർദിച്ചത്. പശുമാംസം വിൽക്കുന്നുവെന്ന് ആരോപിച്ച് കടയിൽനിന്നു മാംസം വാങ്ങിയ 15കാരനാണ് പൊലീസിൽ പരാതി നൽകിയത്. വിവരം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആളുകൾ കൂട്ടമായെത്തി കചമൻ കുമാറിനെ മർദിക്കുകയായിരുന്നു. കടയിൽനിന്നു ശേഖരിച്ച മാംസത്തിന്റെ സാംപിൾ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയുടമയെ മർദിക്കുന്നതു തടയാൻ ശ്രമിച്ച വിദ്യാർഥികളെ ആൾക്കൂട്ടം ആക്രമിച്ചു.പരിസരത്തു താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍നിന്നുമുള്ള വിദ്യാർഥികളുടെ ഫ്ലാറ്റുകൾ റെയ്ഡ് ചെയ്യണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories