Share this Article
News Malayalam 24x7
സംസ്ഥാനത്ത് കുട്ടികളില്ലാത്ത സ്‌കൂളുകള്‍ തുടരേണ്ടതില്ല; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ
Childless schools in the state need not continue

കുട്ടികളില്ലാത്ത സ്കൂളുകൾ തുടരേണ്ടതില്ലെന്ന്  ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. സ്കൂളുകൾ പൂർണമായി അടച്ച് പൂട്ടി വിദ്യാഭ്യാസേതര കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും റിപ്പോർട്ടിൽ നിർദേശം.

ഇത്തരം സ്കൂളുകളുടെ കണക്കെടുപ്പ്  പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തണമെന്നും    തീരുമാനങ്ങളെടുക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കാനും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പൊതുവിദ്യാലയങ്ങൾ സംരക്ഷിണമെന്നാണ്   സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ ഈ നിലപാടിന് വിരുദ്ധമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം. കുട്ടികളില്ലാത്ത സ്കൂളുകൾ തുടരേണ്ടതില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.

സ്കൂളുകൾ അടച്ചു പൂട്ടി വിദ്യാഭ്യേസതര കാര്യങ്ങൾക്ക് ഉപയോഗിക്കരുത്.  അടച്ചു പൂട്ടുന്ന ഈ സ്കൂളുകൾ കുട്ടികളുടെ കലാ,കായിയ,സാംസ്കാരിക പരിശീലനത്തിന് ഉപയോഗിക്കണം. വിദ്യാഭ്യാസ വകുപ്പ് ഇത്തരം സ്കൂളുകളുടെ കണക്കെടുക്കണം.ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ  തദ്ദേശ സ്ഥാപനങ്ങളുടെ കൂടി അഭിപ്രായം തേടണമെന്ന് റിപ്പോർട്ടിൽ പറയുന്നു .

കുട്ടികൾ വരുന്ന മുറക്ക് ഇവ സാധാരണ നിലയിൽ പ്രവർത്തിപ്പിക്കണമെന്നുമാണ്  മറ്റൊരു പ്രധാന നിർദേശം. നിലവിൽ സർക്കാർ നയത്തിനെതിരായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ടിന് മേൽ ബന്ധപ്പെട്ടവർ പ്രതികരിച്ചിട്ടില്ല. അതേസമയം, ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധം  അറിയിച്ചിട്ടുണ്ട്. 

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories