Share this Article
News Malayalam 24x7
ഒക്ടോബർ 3 വെള്ളിയാഴ്ച നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും
വെബ് ടീം
posted on 01-10-2025
1 min read
bharat bandh

ന്യൂഡൽഹി: ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്ന സാഹചര്യം പരിഗണിച്ചാണ് നടപടിയെന്ന് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ബന്ദിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ‘വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ബന്ദ് പ്രഖ്യാപനം നടന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories