Share this Article
News Malayalam 24x7
നടിയുമായി വിവാഹേതരബന്ധം സംഗീത കണ്ടുപിടിച്ചു, വിജയ്‌യുടെ ഭാര്യ വിവാഹമോചനത്തിന് കോടതിയെ സമീപിച്ചതായി റിപ്പോർട്ട്
വെബ് ടീം
posted on 27-02-2026
1 min read
vijay

ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് റിപ്പോർട്ട്.

ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന് തന്നെ വാദം കേൾക്കാനും കോടതി തീരുമാനിച്ചതായാണ് വിവരം.വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നു എന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. 2021-ൽ ഈ ബന്ധം സംഗീത കണ്ടുപിടിച്ചു. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അദ്ദേഹം അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുണ്ട്. 1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ഈ നിയമത്തിലെ 27(1)(എ), 27(1)(ഡി) വകുപ്പുകൾ പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories